04:06am 08 November 2026
NEWS
കൊറോണറി ആർട്ടറി സർജറി : അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു
05/04/2025  09:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊറോണറി ആർട്ടറി സർജറി : അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു
HIGHLIGHTS

സൊസൈറ്റി ഓഫ് കൊറോണറി സർജൻസ് - ഇന്ത്യ (എസ്‌സി‌എസ്) യുടെ  വാർഷിക സമ്മേളനം കാർഡിയാക് സർജറി അന്താരാഷ്ട്ര വിദദ്ധരായ പ്രൊഫ. ജിയാനി ഏഞ്ചലിനിയും  പ്രൊഫ. ടോർസ്റ്റൺ ഡോൺസ് ചേർന്ന്  ഉദ്ഘാടനം ചെയ്യുന്നു.ഡോ. ലോകേശ്വര ആർ. സജ്ജ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ശിവ് കുമാർ നായർ; എസ്‌സി‌എസ് പ്രസിഡൻ്റ് ഡോ. ചന്ദ്രശേഖർ പത്മനാഭൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീൺ വർമ്മ; ഡോ. സഞ്ജീത് പീറ്റർ എന്നിവർ സമീപം.

കൊച്ചി:  സൊസൈറ്റി ഓഫ് കൊറോണറി സർജൻസ് - ഇന്ത്യ (എസ്‌സി‌എസ്) യുടെ നാലാമത് വാർഷിക സമ്മേളനം കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ ആരംഭിച്ചു.

കൊറോണറി ആർട്ടറി സർജറി - വൈദഗ്ദ്ധ്യവും ശാസ്ത്രവും" എന്ന വിഷയത്തിൽ ആഗോള, ദേശീയ വിദഗ്ധർ പങ്കെടുക്കുന്നതാണ് സമ്മേളനം. 

യു.കെ ബ്രിസ്റ്റൽ മെഡിക്കൽ സ്കൂൾ കാർഡിയാക് സർജറി ഡയറക്ടർ പ്രൊഫ. ജിയാനി ഏഞ്ചലിനിയും  യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജെന, ജർമ്മനിയിലെ കാർഡിയോതൊറാസിക് സർജറി ചെയർമാൻ പ്രൊഫ. ടോർസ്റ്റൺ ഡോൺസും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഹൃദ്രോഗ മരണവും വ്യാപനവും   വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കൊറോണറി ആർട്ടറി രോഗ (സി.എ.ഡി) ചികിത്സകൾക്ക് അതി നൂതന രീതികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രൊഫ. ഏഞ്ചലിനി  പറഞ്ഞു.

 ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞുണ്ടാവുന്ന  ഹാർട്ട് ഫെയില്യർ പോലുള്ള അവസ്ഥകളിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗിന്റെ (സിഎബിജി) നിർണായക പങ്കിനെ പറ്റി പ്രൊഫ. ഏഞ്ചലിനി സംസാരിച്ചു.

സിഎബിജി അഥവാ സങ്കീർണ്ണ ഹൃദയ ബൈപ്പാസ് സർജിറി ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീൺ വർമ്മ വിശദീകരിച്ചു.

രോഗിയുടെ സ്വന്തം ശരീരത്തിൽ നിന്ന് ശേഖരിക്കുന്ന രക്ത കുഴലുകൾ അഥവാ ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് രക്തം ഹൃദയത്തിലേക്ക് എത്തുന്നതിനുള്ള പുതിയ പാതകൾ സൃഷ്ടിക്കുന്നതാണ് ഈ ശസ്ത്രക്രിയ.   ബ്ലോക്കുകളോട് കൂടുതൽപ്രതിരോധ ശേഷി ഇത്തരം ഗ്രാഫ്റ്റുകൾക്കുണ്ട്, ഡോ. പ്രവീൺ വർമ്മ പറഞ്ഞു.

അതിനൂതന ശസ്ത്രക്രിയാ സാങ്കേതിക വിദ്യകൾ വഴി   മിനിമലി ഇൻവേസീവ് ചികിത്സാ നടപടിയും ഇന്ന് സാധ്യമാണ്.   നെഞ്ച് തുറക്കാതെ ചെറിയ മുറിവുകളിലൂടെ ബൈപ്പാസ് പൂർത്തിയാക്കാൻ  സാധിക്കും. കോൺഫറൻസ് ചെയർമാൻ ഡോ. ശിവ് നായർ പറഞ്ഞു.

കൊറോണറി സർജന്മാർ ഓപ്പറേഷൻ റൂമിലെ വൈദഗ്ധ്യമുള്ള കൈകൾ മാത്രമല്ല, ക്ലിനിക്കൽ തന്ത്രജ്ഞരും കൂടിയാണെന്ന് 

ഓരോ രോഗിക്കും അനുയോജ്യമായ റീവാസ്കുലറൈസേഷൻ രീതി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്  പ്രൊഫ ഡൂൺസ് സംസാരിച്ചു. 

ഓർഗനൈസിംഗ് ചെയർമാൻ ഡോ. ശിവ് കുമാർ നായർ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീൺ വർമ്മ; എസ്‌സി‌എസ് പ്രസിഡൻ്റ് ഡോ. ചന്ദ്രശേഖർ പത്മനാഭൻ; സെക്രട്ടറി ഡോ. സഞ്ജീത് പീറ്റർ ; ഡോ. ലോകേശ്വര ആർ. സജ്ജ, ഡോ. പ്രദീപ് നാരായൺ, ഡോ. കിരുൺ ഗോപാൽ എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

കൊറോണറി സർജറിയിലെ അടിസ്ഥാനപരവും നൂതനവുമായ രീതികൾ ഉൾക്കൊള്ളുന്ന നിരവധി ശാസ്ത്ര പരിപാടികൾ രണ്ട് ദിവസത്തെ സമ്മേളനത്തിലുണ്ട്.ശസ്ത്രക്രിയാ വർക്ക്‌ഷോപ്പുകളും നടക്കും. 

പതിനൊന്ന് അന്താരാഷ്ട്ര ഫാക്കൽറ്റികളും 76 ദേശീയ ഫാക്കൽറ്റികളും നയിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള 400-ലധികം വിദഗ്ധർ പങ്കെടുക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img